
റിയാദ്: റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെ നീളും. കര്‍ഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ.
ഈ മൂന്ന് നഗരങ്ങളിലുള്ളവര്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പുറത്തുള്ളവര്‍ക്ക് നഗരങ്ങളില്‍ പ്രവേശിക്കാനും അനുവാദമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.