
റിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസ നിരക്കില്‍ കുറവ് വരുത്തിയത് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. യൂറോപ്പിലെ ഷെന്‍ഗന്‍ വിസ പ്രാബല്യത്തിലുള്ള 26 അംഗ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയേയും സൗദി പരിഗണിച്ചത്. വിപണിയില്‍ ഉണര്‍വുണ്ടാക്കും പുതിയ തീരുമാനം.
ഇതര രാജ്യങ്ങളുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നാണ് സൂചന. പുതിയ മൂന്ന് മാസ വിസിറ്റ് വിസ അനുവദിക്കുന്നത് ഇപ്പോള്‍ 305 റിയാലിനാണ്. പ്രവാസികളെ സംബന്ധിച്ച് ഗുണമാകും തീരുമാനം. സൗദിയിലേക്കുള്ള സന്ദര്‍ശക വിസക്ക് 2000 റിയാല്‍ ഫീ എര്‍പ്പെടുത്തിയതോടെ സന്ദര്‍ശക വിസ വില്പന 20 ശതമാനം കുറഞ്ഞിരുന്നു. ഇത് വിപണിയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലനമുണ്ടാക്കി.
താമസ വാണിജ്യ കെട്ടിട വാടക കുത്തനെ വീണു. ഇതിന്റെ പ്രതിഫലനം മാര്ക്കറ്റിലുമുണ്ടായി. ഇതാണ് വിസ നിരക്ക് കുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.