
ദമാം: എയ്ഡ്സ് രോഗം സ്ഥിരീകരിച്ചാല്‍ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്താന്‍ തീരുമാനം. വിദേശ തൊഴിലാളിക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചാല്‍ അവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ആരോഗ്യ ഡയറക്ട്‌റേറ്റിനെ അറിയിച്ച ശേഷമാകും നാടുകടത്തുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയ്ഡ്സ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ എയ്ഡ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലെ പരിഷ്‌ക്കാരത്തിനാണ് ആരോഗ്യം മന്ത്രാലയം അംഗീകാരം നല്‍കിയത്.
തൊഴില്‍, താമസ വിസകളില്‍ സൗദിയില്‍ എത്തുന്ന വിദേശികള്‍ അവരുടെ രാജ്യത്തുനിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ ഹജ്ജ്, ഉംറ വിസകളില്‍ വരുന്നവര്‍ക്കും ഔദ്യോഗിക പരിപാടികള്‍ക്കായി എത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമല്ല. വിദേശ തൊഴിലാളി സൗദിയില്‍ എത്തിയാല്‍ ഒരു മാസത്തിനകം വൈറസ് പരിശോധന നടത്തണം.
രക്ത പരിശോധനയില്‍ എയ്ഡ്സ് രോഗബാധയുള്ളതായി സംശയമുണ്ടായാല്‍ സാമ്പിള്‍ രഹസ്യമായി അംഗീകൃത ലാബിലേക്ക് അയക്കണം. രോഗം സ്ഥിരീകരിച്ചാല്‍ 24 മണിക്കൂറിനകം നാഷണല്‍ എയ്ഡ്സ് സമിതിയെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.