Currency

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്; സൗദിയില്‍ 24 മണിക്കൂറിനകം ഇ-വീസ ലഭ്യമാക്കും

സ്വന്തം ലേഖകന്‍Monday, May 15, 2017 12:45 pm

വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 24 മണിക്കൂറിനകം ഇ-വീസ ലഭ്യമാക്കും. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുസാനിദ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി തൊഴിലുടമകള്‍ക്ക് നേരിട്ട് വീസ നേടുകയും ചെയ്യാം.

റിയാദ്: സൗദിയില്‍ വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 24 മണിക്കൂറിനകം ഇ-വീസ ലഭ്യമാക്കും. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുസാനിദ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി തൊഴിലുടമകള്‍ക്ക് നേരിട്ട് വീസ നേടുകയും ചെയ്യാം.

2014 മാര്‍ച്ചിലാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിനു മുസാനിദ് പോര്‍ട്ടല്‍ ആരംഭിച്ചത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യത്തിന് ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് ഇ-വീസ വിതരണം തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്.

ആറു ലക്ഷത്തോളം സൗദി സ്വദേശികളും 605 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും മുസാനിദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 61,411 ഗാര്‍ഹിക തൊഴിലാളികള്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തിയപ്പോള്‍ ഗാര്‍ഹിക തൊഴില്‍ വീസകളിലെത്തിയ 40000 വിദേശികളും തൊഴില്‍ അന്വേഷകരായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x