
റിയാദ്: റിക്രൂട്ടിങ് ചെലവും വിമാന ടിക്കറ്റു നിരക്കും വര്‍ധിച്ചതോടെ സൗദിയില്‍ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റ് നിലച്ചു. കോവിഡിന്റെ വരവോടെ നിര്‍ത്തിവച്ച റിക്രൂട്ടിങ് 7 മാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം പല റിക്രൂട്ടിങ് ഓഫിസുകളും പൂട്ടി. കോവിഡ് സുരക്ഷാ ഭീതിമൂലം ആവശ്യക്കാര്‍ കുറഞ്ഞതും വീട്ടുജോലിക്കാര്‍ക്കും ഏജന്‍സികള്‍ക്കും വിനയായി.
ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളും ചെലവും കണക്കിലെടുത്ത് പുതിയ റിക്രൂട്ട്‌മെന്റ് നേരത്തെ തന്നെ കുറഞ്ഞിരുന്നു. റിക്രൂട്ടിങ് നിലച്ചതോടെ പല റിക്രൂട്ടിങ് കമ്പനികളും സൗദിയുമായുള്ള കരാര്‍ പുതുക്കിയില്ല. കൊറോണ പ്രതിസന്ധിയില്‍ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നതും കൊറോണ പരിശോധനാ ചെലവുമാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.