
റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പന്ത്രണ്ട് ദിവസം അവധി ലഭിക്കും. ദുല്‍ഹജ് നാലിന് അഥവാ ആഗസ്റ്റ് 5ന് തിങ്കളാഴ്ച വരെ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണം. ചൊവ്വ മുതല്‍ ആഗസ്റ്റ് 17 ശനിയാഴ്ച വരെയാണ് പെരുന്നാളവധി. അവധിക്കു ശേഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി പുനരാരംഭിക്കുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നാലു ദിവസമാണ് അവധി. അറഫ ദിനം മുതല്‍ ദുല്‍ഹജ് 12വരെ നാലു ദിവസമാണ് അവധി ലഭിക്കുക. തൊഴില്‍ നിയമ പ്രകാരമുള്ളതാണ് ഇവ. അതേസമയം ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് വിലക്കില്ല. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നതിനായി പോകുന്ന ജീവനക്കാര്‍ക്ക് 15 ദിവസം വരെ അവധിക്ക് അര്‍ഹതയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.