Currency

സൗദിയില്‍ പഴയ മീറ്ററുകള്‍ക്കു പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Friday, July 20, 2018 12:30 pm

റിയാദ്: സൗദിയിലെ വൈദ്യുതി മേഖലയില്‍ പഴയ മീറ്ററുകള്‍ക്കു പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു. ഇതിന് സൗദി കമ്പനിക്ക്് കരാര്‍ നല്‍കിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. സൗദിയിലെ വൈദ്യുതി മേഖല പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആദ്യ ഘട്ടമായി മൂന്നു വര്‍ഷത്തിനകം 25 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ മീറ്ററുകള്‍ സ്ഥാപിക്കും. രണ്ടു മാസത്തിനുള്ളില്‍ കമ്പനി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങും. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ മീറ്ററുകളും മാറ്റി പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും.

സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. ഇതു വഴി വൈദ്യുതി വിതരണ ശൃംഖലകളുടെ വിശ്വാസം ഉയര്‍ത്തുന്നതിനുമാകും. ഗാര്‍ഹിക, വാണിജ്യ, വ്യവസായ ഉപയോക്താക്കളുടെ മീറ്ററുകള്‍ മാറും. എല്ലാ മീറ്ററുകളും മാറ്റി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് കരാറെന്ന് കമ്പനി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x