Currency

സൗദിയില്‍ തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു; അടുത്ത വര്‍ഷം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Sunday, November 10, 2019 10:53 am

റിയാദ്: സൗദിയില്‍ തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി നിര്‍ബന്ധിക്കുമെന്ന് തൊഴില്‍ മന്ത്രി അഹ്മദ് അല്‍ രാജ്ഹി പറഞ്ഞു. മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൊഴില്‍ കേസുകളും തര്‍ക്കങ്ങളും കുറയ്ക്കുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x