Currency

എന്‍ജിനീയര്‍മാരായി സൗദിയിത്തുന്നവർക്ക് 3 വർഷത്തെ തൊഴിൽപരിചയം നിർബന്ധമാക്കിയ നിയമം പ്രാബല്യത്തില്‍

Friday, October 21, 2016 4:19 pm

എന്‍ജിനീയര്‍മാരായി സൗദിയിത്തുന്നവർക്ക് 3 വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാക്കിയ നിയമം പ്രാബല്യത്തില്‍ വന്നു

റിയാദ്: എന്‍ജിനീയര്‍മാരായി സൗദിയിത്തുന്നവർക്ക് 3 വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാക്കിയ നിയമം പ്രാബല്യത്തില്‍ വന്നു. എന്‍ജിനീയേഴ്സ് കൗണ്‍സില്‍ ഭരണ സമിതി അധ്യക്ഷന്‍ ഡോ. ജമീല്‍ ബുഖ്ആവിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനോടകം രാജ്യത്തെത്തിയ 10000ത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ തൊഴില്‍ പരിചയമില്ലാത്തവരാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.  രാജ്യത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യതകള്‍ സംബന്ധിച്ച പരിശോധന തൊഴില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന വേളയില്‍ നടത്തും. സര്‍ട്ടിഫിക്കറ്റ് കാലാവധി മൂന്നു വര്‍ഷമായിരിക്കും. നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിപ്പെട്ടാല്‍ ഇവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x