Currency

സൗദിയില്‍ ഇനിമുതല്‍ ആശ്രിത വിസക്കാരായ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നേരിട്ട് ജോലിയില്ല

സ്വന്തം ലേഖകന്‍Wednesday, July 4, 2018 11:45 am

ജിദ്ദ: സൗദിയില്‍ ഇനി ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ല. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നേരത്തെ നിലനിന്ന ആനുകൂല്യം പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ കഴിയുന്നവര്‍ക്കും ബാധകമാകും.

എന്‍ജിനീയറിങ് ജോലിക്കെത്തുന്നവര്‍ വൈദഗ്ധ്യം തെളിയിക്കാന്‍ സൗദി എന്‍ജിനീയറിങ് സമിതിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും നേരിടേണ്ടതുമുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ചു സൗദി എന്‍ജിനീയറിങ് സമിതിയില്‍ ആകെ 198000 അംഗങ്ങളാണുള്ളത്. ഇതില്‍ 16 ശതമാനമാണു സൗദി പൗരത്വമുള്ളവര്‍. അതായത് 31466 സൗദിക്കാരും 166535 വിദേശികളുമാണ് സൗദിയില്‍ നിലവിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x