Currency

വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം; വമ്പന്‍ പ്രഖ്യാപനവുമായി സൗദി

സ്വന്തം ലേഖകന്‍Sunday, September 22, 2019 12:51 pm

റിയാദ്: സൗദിയില്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വര്‍ഷത്തേക്ക് രാജ്യം വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. ധനകാര്യ മന്ത്രാലയം, തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലം എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ വ്യവസായ മന്ത്രാലയം പൂര്‍ത്തിയാക്കും.

വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഹ്രസ്വകാല പരിഹാരമായിട്ടാണ് പുതിയ തീരുമാനം. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കായി നിശ്ചയിച്ച ബജറ്റ് വിഹിതത്തില്‍ നിന്ന് – പദ്ധതിക്കാവശ്യമായ സംഖ്യ ഈടാക്കുമെന്നാണ് വിവരം.

ഊര്‍ജ്ജ, വൈദ്യുതി, ഹൈഡ്രോ കാര്‍ബണ്‍ പദാര്‍ഥങ്ങളുടെ ചാര്‍ജ്ജ് നിര്‍ണയിക്കുന്നതിന് വ്യവസായ മന്ത്രി, ഊര്‍ജ്ജ-ധനകാര്യ മന്ത്രാലയ അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കമ്മിറ്റി രൂപവത്കരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x