Currency

സൗദിയില്‍ ആശ്രിത ലെവി അടക്കുന്നതിന് ഇളവ്; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

സ്വന്തം ലേഖകന്‍Friday, January 1, 2021 5:59 pm

റിയാദ്: രാജ്യത്ത് ആശ്രിത ലെവി അടക്കുന്നതിന് സാവകാശം അനുവദിക്കുന്നത് പരിഗണനയിലെന്ന് സൗദി മന്ത്രാലയം. വിദേശി ജീവനക്കാരുടെ ആശ്രിതര്‍ക്കേര്‍പ്പെടുത്തിയ ലെവി തവണകളായി അടക്കുന്നതിനാണ് മന്ത്രാലയം ഇളവ് അനുവദിക്കുക. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

രാജ്യത്തെ വിദേശി ജീവനക്കാരുടെ ആശ്രിത ലെവി ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു വര്‍ഷത്തെ ആശ്രിത ലെവി തവണകളായി അടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് പദ്ധതിയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസങ്ങള്‍ വീതം നാല് തവണകളായോ അല്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണകളായോ തുക അടുക്കുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x