
റിയാദ്: സൗദി അറേബ്യയില്‍ വിദേശതൊഴിലാളികള്‍ക്ക് ബുധനാഴ്ച മുതല്‍ ജോലിമാറ്റം അനുവദിച്ചുതുടങ്ങും. ഒരു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതി പുനരാംരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. അതേസമയം ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവര്‍ തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെടണം.
ആരോഗ്യം, എന്‍ജിനീയറിങ്, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലൊഴികെയുള്ള തസ്തികകളില്‍ ജോലിചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ജോലിമാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള മൂന്നുവിഭാഗങ്ങളിലുള്ള ജോലികളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ തൊഴില്‍മന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളെ നേരിട്ട് സമീപിക്കണം. അതേസമയം, മറ്റു തസ്തികകളിലേക്ക് മാറുന്നതിന് നേരിട്ട് സമീപിക്കേണ്ടതില്ലെന്നും തൊഴിലുടമകള്‍ക്കുതന്നെ മാറ്റാന്‍കഴിയുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹികതൊഴിലാളികള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളിലേക്ക് തൊഴില്‍മാറ്റം അനുവദിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.