
റിയാദ്: സൗദിയില്‍ 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇനി പതിനഞ്ച് ദിവസം മാത്രം. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി. മലയാളികളെയടക്കം ആശങ്കയിലാക്കിയാണ് സ്വദേശിവത്കരണം. സെപ്തംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. 12 മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം.
ചില്ലറ-മൊത്ത വ്യാപാര മേഖലകള്‍ക്ക് ബാധകമാണിത്. നൂറ് ശതമാനം സ്വദേശി വത്കരണമാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഇളവ് വരുത്തി എഴുപത് ശതമാനമാക്കി. ചെറിയ ഇളവുകളും ഇതിന് പുറമെ കൂട്ടിച്ചെര്‍ത്തു. എങ്കിലും ചെറുകിട സ്ഥാപനങ്ങളിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.
വാഹന വില്‍പന കേന്ദ്രങ്ങള്‍, വസ്ത്രക്കടകള്‍, വീട്ടുപകരണങ്ങള്‍, പാത്രക്കടകള്‍ എന്നിവടങ്ങളിലാണ് ഒന്നാം ഘട്ട സ്വദേശിവത്കരണം. നവന്പര്‍ 9 മുതല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍ എന്നിവയില്‍ രണ്ടാം ഘട്ടം ആരംഭിക്കും. പിന്നീട് ജനുവരി മുതല്‍ ബേക്കറി, സ്‌പെയര്‍പാട്‌സ്, കാര്‍പറ്റ്, മെഡിക്കല്‍ ഉ പരണങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കടകള്‍ എന്നിവയിലാണ് അവസാന ഘട്ടം. ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന മേഖലയിലാണ് സ്വദേശിവത്കരണം എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.