
റിയാദ്: സൗദിയില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയില്‍ ശാസ്ത്ര, ഗണിത വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം ഉണ്ടായിരിക്കും. നിലവില്‍ 5ാം ക്ലാസ് മുതലാണ് ഇംഗ്ലിഷ് പഠനം ആരംഭിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള പരിശീലനം നല്‍കി കുട്ടികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
ഇത് ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവര്‍ക്ക് ഗുണം ചെയ്യുകയും അതുവഴി മികച്ച തൊഴിലവസരങ്ങളും ഉറപ്പുവരുത്തും. ഇതിനായി 4 ഇനം കോഴ്‌സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍ ഏതാനും നാളുകള്‍ കൂടി ഇലേണിങ് തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.