
റിയാദ്: സൗദിയിലെ റോഡുകളില്‍ സിഗനല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനം കൂടുതല്‍ നഗരങ്ങളില്‍ പ്രാബല്യത്തില്‍. നേരത്തെ പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ഓട്ടോമാറ്റിക് ക്യാമറ സംവിധാനമാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ കൂടി നടപ്പിലാക്കുന്നത്. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് പുതുതായി സംവിധാനം പ്രാബല്യത്തിലാവുന്നത്.
ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേര്‍ക്ക് പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിനാണ് തുടക്കമായത്. വടക്ക് പടിഞ്ഞാറന്‍ നഗരങ്ങളായ താഇഫ്, അല്‍ബാഹ, അല്‍ജൗഫ്, ജിസാന്‍ നഗരങ്ങളിലാണ് പുതുതായി സംവിധാനം പ്രാബല്യത്തിലാവുക.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളും ഡിവൈസുകളും വഴിയാണ് നിരീക്ഷണം നടത്തുക. റോഡുകളില്‍ പാലിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവയുടെ പ്രവര്‍ത്തനം. റോഡുകളില്‍ സിഗ്നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കുക, എക്സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റുക എന്നിവ പിടികൂടി പിഴയിടുന്നതാണ് രീതി. ഇതിനായി സ്ഥാപിച്ച പ്രത്യേകം ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ പിടികൂടുക. ജനുവരി ഒന്നിന് മുമ്പായി രാജ്യത്തുടനീളം സംവിധാനം ഏര്‍പ്പെടുത്താനാണ് ട്രാഫിക് വിഭാഗത്തിന്റെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.