
മക്ക: അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. മരം മുറിക്കുന്നവര്‍ക്ക് 5000 റിയാലും (97854 രൂപ) തടി കടത്തുന്നവര്‍ക്ക് 10,000 (1.95 ലക്ഷം രൂപ) റിയാലുമാണ് പിഴ. സൗദിയില്‍ വര്‍ഷത്തില്‍ 1.2 ലക്ഷം ഹെക്ടറിലെ മരങ്ങള്‍ നശിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് നിയമം കര്‍ശനമാക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിച്ച് മണ്ണൊലിപ്പ് തടയാനും മരുഭൂമിയെ ഹരിതാഭാക്കി ശുദ്ധവായുവിന്റെ ലഭ്യത കൂട്ടാനുമുള്ള കഠിന യത്‌നത്തിലാണ് സൗദി അറേബ്യ. അറേബ്യന്‍ ഉപദ്വീപില്‍ 70 മുതല്‍ 90 ശതമാനവും മരുഭൂമികളാണ്. ചെടികള്‍ നട്ടുപിടിപ്പിച്ച് വനവല്‍ക്കരണത്തിന് ആക്കംകൂട്ടാന്‍ ദേശീയ ഹരിതപദ്ധതി ആവിഷ്‌കരിച്ചുനടപ്പാക്കിവരുന്നുണ്ട്. ഡ്രോണ്‍, ഉപഗ്രഹം എന്നിവയുടെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ സസ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
തടിയും വിറകും കച്ചവടം ചെയ്യുന്നവര്‍ ലൈസന്‍സ് എടുത്തിരിക്കണം. നിരീക്ഷണം ശക്തമാക്കി പ്രകൃതിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.