Currency

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള സൗദിയുടെ വിലക്ക് വന്ദേ ഭാരതിനെ ബാധിക്കില്ല

സ്വന്തം ലേഖകന്‍Thursday, September 24, 2020 2:26 pm

റിയാദ്: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല. ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പതിവുപോലെ സര്‍വീസ് തുടരാനാകും. എന്നാല്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.

കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പ്രചരിച്ചത്. ഇതു പ്രകാരം ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഈ മാസം 15ന് ഇറങ്ങിയ സര്‍ക്കുലറിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം. അതായത് ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നത് വൈകുമെന്ന് ചുരുക്കം.

ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. നിലവില്‍ ഈ ഉത്തരവ് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x