
റിയാദ്: സൗദികളും വിദേശികളും അടക്കം നാലര ലക്ഷത്തിലേറെ പേര് ഹജ്ജിനായി സൗദി അറേബ്യക്കകത്തു നിന്ന് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക് സംവിധാനം വഴിയാണ് രജിസ്ട്രേഷന്. ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം.
റമദാന് പതിനഞ്ചിനാണ് ഇട്രാക്കില് പ്രാഥമിക രജിസ്ട്രേഷന് ആരംഭിച്ചത്. നിരക്ക് കുറഞ്ഞ ഹജ് പാക്കേജുകളിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്. ഏറ്റവും നിരക്ക് കുറഞ്ഞ രണ്ടു പാക്കേജുകളില്‍ മൂന്നേമുക്കാല്‍ ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു. ജനറല്‍ വിഭാഗത്തില്‍ മുക്കാല്‍ ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് റിയാദില്‍ നിന്നാണ്. മക്കയും ദമാമുമാണ് തൊട്ടു പിറകെ.
രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്ന നടപടി ദുല്‍ഖഅ്ദ ഒന്നിന് തുടക്കമാകും. ഏറ്റവുമാദ്യം ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.