
റിയാദ്: സൗദിയിലെ റെസ്റ്ററന്റുകളിലും കഫെകളിലും വില്‍പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്ന് നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത് സംബന്ധിച്ച സമയപരിധി ഡിസംബര്‍ 31 നു അവസാനിക്കും. ഭക്ഷണത്തില്‍ ഏതെല്ലാം ഘടകങ്ങള്‍ (ഇന്‍ഗ്രീഡിയന്റ്‌സ്) അടങ്ങിയിട്ടുണ്ടെന്നും പ്രദര്‍ശിപ്പിക്കണം.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ നിലവാരം സംരക്ഷിക്കുന്ന വിഷയത്തില്‍ ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മലയാളികള്‍ അടക്കം നിരവധി വിദേശികള്‍ സൗദിയില്‍ ഭക്ഷണ വില്‍പന വിതരണ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.