Currency

സാറി പ്ലാറ്റ്ഫോം: സൗദിയില്‍ ഇനി ഇരുപത്തിനാല് മണിക്കൂറും ബാങ്ക് പണമിടപാട് സാധ്യം

സ്വന്തം ലേഖകന്‍Monday, February 22, 2021 3:57 pm

റിയാദ്: സൗദിയില്‍ ഇരുപത്തി നാല് മണിക്കൂറും ബാങ്കുകള്‍ക്കിടയില്‍ പണമിടപാട് സാധ്യമാക്കുന്ന സാറി പ്ലാറ്റ്‌ഫോം പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ പണമയക്കുന്ന അതേ നിമിഷം തന്നെ സ്വീകര്‍ത്താവിന് അക്കൗണ്ടില്‍ പണമെത്തും. ഇരുപതിനായിരം രൂപ വരെ ഇത്തരത്തില്‍ അയക്കാന്‍ ഒരു റിയാല്‍ മാത്രമാണ് പ്രത്യേക ഫീസ്.

സൗദിയില്‍ നിലവിലെ രീതിയനുസരിച്ച് ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണമയച്ചാല്‍ 24 മണിക്കൂറിനകമാണ് ട്രാന്‍സാക്ഷന്‍ സാധ്യമായിരുന്നത്. മൊബൈല്‍ ബാങ്കിങ് വഴിയടക്കമുള്ള ഇടപാടുകള്‍ ഇനി അതിവേഗത്തില്‍ ലഭ്യമാകും. സൗദിയിലെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് എതു സമയത്തും പണമയക്കാന്‍ ചിലവ് ഒരു റിയാല്‍ മാത്രം മതി. 20,000 റിയാല്‍ വരെയുള്ള ഇടപാടുകള്‍ ബാങ്കില്ലാത്ത സമയത്തും ഓണ്‍ലൈന്‍ വഴി ചെയ്യാം.

ഐബാന്‍ നമ്പറിന് പകരം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മതി. 2500 റിയാല്‍ വരെയുള്ള ഇടപാടിന് ബെനഫിഷ്യറി ആവശ്യമില്ല. നിലവില്‍ ഇതു ചോദിക്കുന്നുണ്ടെങ്കിലും പുതിയ രീതി ഉടന്‍ പ്രാബല്യത്തിലാകും.

പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് വെരിഫൈ ചെയ്യാനും സംവിധാനമുണ്ട്. അതായത് സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് നമ്പര്‍ ഉറപ്പുവരുത്തി ഇനി പണയമയക്കാമെന്ന് ചുരുക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x