Currency

സൗദിയില്‍ വാഹനങ്ങളില്‍ വിദേശ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാല്‍ പിഴ

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:07 pm

റിയാദ്: സൗദിയില്‍ വിദേശ നമ്പര്‍ പേറ്റുകളുമായി ഓടുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ മുതല്‍ പിഴ. ഇലക്ട്രോണിക് സംവിധാനത്തിലൂടെ വാഹനങ്ങള്‍ നിരീക്ഷിച്ച് വിദേശ നമ്പര്‍ പ്‌ളേറ്റുകള്‍ കണ്ടത്തെിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴ നല്‍കാതെ രാജ്യം വിടാനാവില്ല.

മറ്റ് ജിസിസി രാജ്യങ്ങളിലെയും ഇതര രാജ്യങ്ങളിലെയും നമ്പര്‍ പ്ലേറ്റുകളുമായി നിരവധി വാഹനങ്ങള്‍ രാജ്യത്ത് ഓടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. തൊഴില്‍, സന്ദര്‍ശക വിസകളിലത്തെുന്നവരടക്കം ഇങ്ങനെ വിദേശ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x