Currency

സൗദിയില്‍ ഹോം ഡെലിവെറിക്ക് പുതിയ വ്യവസ്ഥ; എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകം

സ്വന്തം ലേഖകന്‍Saturday, April 11, 2020 8:01 pm

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഹോം ഡെലിവറിക്ക് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം താല്‍ക്കാലികമായി പുതിയ വ്യവസ്ഥ ബാധകമാക്കിയത്.

ഓര്‍ഡര്‍ പ്രകാരമുള്ള തുക പണമായി നല്‍കുന്നതും വിലക്കിയിട്ടുണ്ട്. പകരം പണം നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. രണ്ടു മീറ്റര്‍ അകലെ നിന്ന് വേണം ഓര്‍ഡര്‍ കൈമാറേണ്ടത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണമെന്നാണ് പ്രധാന വ്യവസ്ഥകളില്‍ ഒന്ന്. ഓണ്‍ലൈന്‍ ആയി ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണ്.

സ്ഥാപനത്തില്‍ നിന്ന് ഉപയോക്താവിന്റെ അടുത്തേക്ക് 45 മിനുറ്റില്‍ കൂടുതല്‍ യാത്രാ സമയം വേണ്ടിവരുന്ന ഓര്‍ഡറുകളും ഡെലിവറി ചെയ്യുന്നതിന് വിലക്കുണ്ട്. ഓര്‍ഡറുകള്‍ കൈമാറുമ്പോള്‍ ഡെലിവറി ചെയ്യുന്ന ആള്‍ മാസ്‌ക്കും കൈയുറയും ധരിച്ചിരിക്കണം. ഒപ്പം പാര്‍സലുകള്‍ പൊതിയുന്നതിനു ഉപയോഗിക്കുന്ന കവറുകള്‍ ഉപയോക്താക്കള്‍ സുരക്ഷിതമായി നശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x