Currency

ഇന്ത്യന്‍ കോഴികുഞ്ഞും മുട്ടയും: ഇറക്കുമതി നിരോധനം സൗദി നീക്കി

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:39 pm

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള കോഴികുഞ്ഞും മുട്ടയും ഇറക്കുമതി നിരോധനം നീക്കി. ഇന്ത്യയില്‍ പുതുതായി പക്ഷിപ്പനി ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സാംക്രമികരോഗം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ ഉറപ്പിലാണ് നിരോധനം നീക്കിയതെന്ന് മന്ത്രാലയം അനിമല്‍ റിസ്‌ക് അസ്സസ്മന്റെ് ഡിപ്പാര്‍ട്ട്മന്റെ് ഡയറക്ടര്‍ ജനറല്‍ ഡോ. സനദ് അല്‍ഹര്‍ബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x