റിയാദ്: രാജ്യത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത 21 ദിവസത്തേക്ക് എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഈ സമയ പരിധിയില്‍ അവശ്യ സര്‍വീസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും. ആളുകള്‍ക്കും പുറത്തിറങ്ങുന്നതിന് ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു.
ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കൊഴികെ ഈ സമയത്ത് വ്യക്തികളുടെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ നിയന്ത്രണമുണ്ടാകും. എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.