Currency

സൗദിയിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനം 31 വരെ നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍Monday, March 16, 2020 1:06 pm

റിയാദ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി മുഴുവന്‍ കോണ്‍സുലര്‍ സേവനങ്ങളും നിര്‍ത്തിവെച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് വിവിധ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. റിയാദിലെ ഉമ്മുല്‍ ഹമാം, ബത്ഹ, ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളിലുള്ള പാസ്‌പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയതിന് അപേക്ഷിക്കല്‍, വിസയ്ക്ക് അപേക്ഷിക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ ഒരുവിധ കോണ്‍സുലര്‍ സേവനങ്ങളും ഈ കാലയളവില്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നതല്ല. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ഏതെങ്കിലും പ്രത്യേക കോണ്‍സുലര്‍ സര്‍വീസ് അത്യാവശ്യമായി വന്നാല്‍ ഉമ്മുല്‍ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താറുള്ള പതിവ് കോണ്‍സുലര്‍ സന്ദര്‍ശന പരിപാടികള്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x