Currency

സ്ത്രീകളോട് വിവേചനം: തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ സൗദി

സ്വന്തം ലേഖകന്‍Thursday, February 25, 2021 1:19 pm

റിയാദ്: തൊഴില്‍ പരസ്യത്തില്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുടെ തൊഴില്‍ പരസ്യത്തില്‍ ‘പുരുഷന്മാര്‍ക്ക് മാത്രം’ എന്ന് തുടങ്ങിയ പ്രയോഗത്തിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇത് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 3 ന് വിരുദ്ധമാണെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

തൊഴില്‍ എല്ലാ പൗരന്മാരുടെയും അവകാശമാണ്. ജോലിയുടെ അറിയിപ്പുകളിലോ പരസ്യങ്ങളിലോ തൊഴിലിടങ്ങളിലോ ലിംഗ വിവേചനമില്ല. പെരുമാറ്റങ്ങളും പ്രയോഗങ്ങളും അനുവദിക്കില്ല. വിവേചനമില്ലാത്ത തൊഴില്‍ അന്തരീക്ഷമാണ് സൗദി നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും മന്ത്രാലയം പറഞ്ഞു.

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സ്വദേശികളല്ലാത്തവരെ തൊഴിലിന് വയ്ക്കാവൂ എന്നും അറിയിപ്പില്‍ ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x