
റിയാദ്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ സൗദി തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. സൗദി തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരസ്യം നല്കി വിദേശികളെ തെരഞ്ഞെടുക്കുന്നത് റിക്രൂട്മെന്റ് നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ സൗദിയിലെ ടെലികോം കമ്പനിയിലെ തൊഴിലവസരം സംബന്ധിച്ച് ജോര്‍ദാന്‍ സര്‍ക്കാരിന് കീഴിലുളള റിക്രൂട്മെന്റ് ഏജന്‍സി പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സൗദിയിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സൗദിയിലേക്ക് റിക്രൂട്മെന്റ് നടത്തുന്നതിന് പരസ്യം പാടില്ലെന്ന വ്യവസ്ഥയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.