രാജ്യത്ത് തൊഴിൽ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് പിഴയായി ഈടാക്കുന്ന തുകയുടെ പത്ത് ശതമാനം പാരിതോഷികം നൽകും.
റിയാദ്: രാജ്യത്ത് തൊഴിൽ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് പിഴയായി ഈടാക്കുന്ന തുകയുടെ പത്ത് ശതമാനം പാരിതോഷികം നൽകും. സൗദി തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ കാണുന്ന നിയമലംഘനത്തെ കുറിച്ച് ഓണ്‍ലൈന്‍ മുഖേനെ വിവരം നല്‍കുന്നതിനായാണ് മആ ലിറസദ് എന്ന ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു.
വിസ കച്ചവടം, വിസ കച്ചവടത്തിനു മധ്യവര്‍ത്തികളായി നില്‍ക്കല്‍, കൊടും ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്‍, തൊഴിലാളികള്‍ക്കു സുരക്ഷാക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കല്‍, സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികളെ ജോലി ചെയ്യിപ്പിക്കല്‍, അനധികൃതമായി മാന്‍പവര്‍ സ്ഥാപനം നടത്തല്‍, അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തല്‍ എന്നീ നിയമലംഘനങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.