വിദേശി ജോലിക്കാര്‍ക്ക് വിരമിക്കുമ്പോഴുള്ള ആനുകൂല്യം വര്‍ഷത്തിന് രണ്ട് മാസത്തെ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഈ വാര്‍തത്തയ്ക്കാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.
റിയാദ്: സൗദിയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള ആനുകൂല്യം ഇരട്ടിപ്പിച്ചതായി വിവിധ മാധ്യങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
വിദേശി ജോലിക്കാര്‍ക്ക് വിരമിക്കുമ്പോഴുള്ള ആനുകൂല്യം വര്‍ഷത്തിന് രണ്ട് മാസത്തെ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഈ വാര്‍തത്തയ്ക്കാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്. സൗദി തൊഴില്‍ നിയമത്തിലെ 84ാം അനുഛേദത്തില്‍ വിദേശി ജോലിക്കാര്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ www.laboreducation.gov.sa എന്ന വെബ്‌സൈറ്റില്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.