
റിയാദ്: സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം ഇന്ന് വ്യക്തമാക്കി.
‘ആമില്‍’ വിസ അഥവാ ലേബര്‍ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൗദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കാനാണ് സൗദി നൈപുണ്യ പരീക്ഷ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ പരീക്ഷ പ്രോഗ്രാം മേധാവിയെ ഉദ്ദരിച്ചു വന്ന വാര്‍ത്തകളിലാണ് ഭാവിയില്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കുമെന്നും ഉണ്ടായത്. ഇതില്‍ ലേബര്‍ വിസകള്‍ നിര്‍ത്തുമെന്ന കാര്യമാണ് തൊഴില്‍ മന്ത്രാലയം നിഷേധിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു.
സൗദിയില്‍ തൊഴിലാളികളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ കൂടുതലുള്ള ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ പരീക്ഷ വരുന്നത്. ലേബര്‍ വിസ റദ്ദാക്കി എന്ന രീതിയില്‍ വന്ന വാര്‍ത്തയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമില്ല എന്ന് മന്ത്രാലയം അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.