Currency

മാലിന്യം നീക്കം ചെയ്യുന്നതിനുള്‍പ്പെടെ അടുത്ത മാസം മുതല്‍ സൗദി മുന്‍സിപ്പാലിറ്റികള്‍ ഫീസ് ഈടാക്കും

സ്വന്തം ലേഖകന്‍Monday, January 21, 2019 11:54 am

റിയാദ്: സൗദി മുനിസിപ്പാലിറ്റികള്‍ അടുത്ത മാസം മുതല്‍ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കും. പാര്‍പ്പിടങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനാണ് അടുത്ത മാസം മുതല്‍ അതാതു മുനിസിപ്പാലിറ്റികള്‍ പ്രത്യേക ഫീസ് ഈടാക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്ന കെട്ടിടങ്ങളുടെ ചതുരശ്ര മീറ്റര്‍ കണക്കാക്കി വര്‍ഷത്തിലായിരിക്കും ഫീസ് നല്‍കേണ്ടി വരുക. കൂടാതെ സിനിമാ തീയറ്റര്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, ഗോഡൗണുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴുമായിരിക്കും ഫീസ് ഈടാക്കുക. കെട്ടിട നിര്‍മാണ ലൈസന്‍സ് അനുവദിക്കുന്നതിനു ഫീസ് നല്‍കുന്നതിനു പുറമേ അവ വിപൂലീകരിക്കുമ്പോഴും ഇനി ഫീസ് നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x