Currency

സൗദി ദേശീയ ദിനാഘോഷങ്ങള്‍ ഈ ആഴ്ച അവസാനിക്കും

സ്വന്തം ലേഖകന്‍Friday, September 28, 2018 10:48 am

റിയാദ്: ഒരാഴ്ചയിലേറെ നീണ്ടു നിന്ന സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങള്‍ ഈ ആഴ്ച അവസാനിക്കും. വെള്ളിയും ശനിയും അവധി ദിനങ്ങള്‍ ആയതിനാല്‍ ആഘോഷം കൊട്ടിക്കലാശത്തിലാണ്.

ദേശീയ പതാകയുടെ നിറമായ പച്ചപ്പായിരുന്നു കഴിഞ്ഞ ഒരാഴ്ചയിലേറെയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍. പതിമുവായിരം പരിപാടികള്‍ പ്രഖ്യാപിച്ചു. മുന്നൂറ് വേദികളിലായി ഇവ അരങ്ങേറി. ആദ്യമായാണ് വൈവിധ്യവും ദൈര്‍ഘ്യവുമേറിയ പരിപാരികള്‍ക്ക് സൗദി ദേശീയ ദിനത്തിന് വേദിയായത്.

വെള്ളിയും ശനിയും അവധി ദിനങ്ങളായതിനാല്‍ 13 പ്രവിശ്യയിലും അവസാന ഘട്ട പരിപാടികളുണ്ട്. ഇതില്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും പ്രത്യേക ഇടങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിസ്മരണീയമായ ആഘോഷ രാവുകള്‍ക്ക് ശനിയാഴ്ച രാത്രിയോടെ അവസാനമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x