
റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഖുവാ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. രാജ്യത്തെ സ്വകാര്യ മേഖല സേവനങ്ങളും ഡിജിറ്റലൈസേഷന്‍ ചെയ്യുക, തൊഴിലുടമകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കുക, സുതാര്യത വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രോണിക് സംവിധാനം.
തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനിയര്‍ അഹമദ് അല്‍ റാജിയാണ് പുതിയ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായുള്ള ഖുവാ പോര്‍ട്ടല്‍ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിലൂടെ ഈ വര്‍ഷം 45000 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. രണ്ടായിരത്തി ഇരുപത്തി മൂന്നോടെ ഇത് അഞ്ച് 561000 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഖുവാ പദ്ധതിയില്‍ നിലവില്‍ 22 സേവനങ്ങളാണുള്ളത്. വര്‍ഷാവസാനത്തോടെ ഇത് ഇരട്ടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.