രാജ്യത്ത് പുതിയ കറന്‍സി നോട്ടുകള്‍ ഡിസംബര്‍ പതിമൂന്നിന് പുറത്തിറങ്ങുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു. സൗദി കറന്‍സിയുടെ ആറാം എഡിഷനായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്.
റിയാദ്: രാജ്യത്ത് പുതിയ കറന്‍സി നോട്ടുകള്‍ ഡിസംബര്‍ പതിമൂന്നിന് പുറത്തിറങ്ങുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു. സൗദി കറന്‍സിയുടെ ആറാം എഡിഷനായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. പുതിയ നോട്ടുകളില്‍ മക്ക, മദീന ഹറമുകള്‍, വികസനപ്രവര്‍ത്തനങ്ങള്‍, സൗദിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിത്രങ്ങള്‍, പുരാതന ചരിത്ര ശേഷിപ്പുകളുടെ ചിത്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും.
1961 ജൂണ്‍ 14 മുതല്‍ ഇതുവരെ കറന്‍സികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി’എന്നതിനുപകരം ‘സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി’ എന്നെഴുതിയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. ആയിരത്തിന്റെയോ ഇരുനൂറിന്റെയോ നോട്ടുകളൊന്നും പുതിയ എഡിഷനുകളില്‍ പുറത്തിറക്കില്ല. എന്നാല്‍ ലോഹംകൊണ്ട് നിര്‍മ്മിച്ച റിയാല്‍ പുറത്തിറക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.