
റിയാദ്: സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ പിഴ ഈടാക്കാനുള്ള കരട് നിയമം ശൂറാ കൗണ്‍സില്‍ പാസാക്കി. 5000 റിയാലാണ് പിഴ. പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ ലഭിക്കും.
പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിക്കലും നിയമം വിലക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു ഇരട്ടി തുക പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.