
റിയാദ്: സൗദിയില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോണ്‍സറെ മുന്‍കൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാറ്റത്തിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന തൊഴില്‍ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാര്‍ച്ച് മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന തൊഴില്‍ കരാര്‍ രീതിയില്‍ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം.
ഇതിന് പാലിക്കേണ്ട നിബന്ധനകള്‍ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴില്‍ നിയമം പാലിക്കുക 2. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കണം 3.കന്പനിയുമായോ സ്ഥാപവുമായോ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം 4. തൊഴില്‍ ഓഫര്‍ മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ തൊഴിലുടമ അപ്ലോഡ് ചെയ്തിരിക്കണം. 5. തൊഴില്‍ മാറാനുദ്ദേശിക്കുന്ന കാര്യം നോട്ടീസ് പിര്യേഡിനായി മൂന്ന് മാസം മുമ്പ് സ്ഥാപനത്തെ അറിയിക്കണം. ഇതെല്ലാം പാലിച്ചാല്‍ തൊഴിലാളിയെ പിടിച്ചു നിര്‍ത്താനോ ഹുറാബാക്കാനോ ഇഖാമ പുതുക്കാതിരിക്കാനോ പറ്റില്ല.
എന്നാല്‍ ചില ഘട്ടങ്ങളില്‍ തൊഴിലുടമയുടെ അനുമതിയില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയും തൊഴിലാളിക്ക് ജോലി മാറാം. ഇതോടൊപ്പം ഒരു കമ്പനിക്ക് മറ്റൊരു കമ്പനിയില്‍ നിന്നും തൊഴിലാളിയെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കാനും സാധിക്കും. അടുത്ത മാര്‍ച്ച് 14 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.