Currency

സൗദിയില്‍ മത്സ്യബന്ധനമേഖലയിലും സ്വദേശിവത്ക്കരണം

സ്വന്തം ലേഖകന്‍Tuesday, July 10, 2018 11:21 am

റിയാദ്: സൗദിയിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ട പരിശീലനം സെപ്തംബറില്‍ തുടങ്ങും. മത്സ്യ ബന്ധന മേഖലയിലും അനുബന്ധ ജോലികളിലും സ്വദേശി സാന്നിധ്യം കൂട്ടുകയാണ് ലക്ഷ്യം.

ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായി പുതിയ തൊഴില്‍ മേഖല കണ്ടെത്തുകയാണ് സൗദി ഭരണകൂടം. തൊഴില്‍ സാമൂഹിക വികസന വകുപ്പുമായി സഹകരിച്ച് സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. മേഖലയില്‍ മികവ് തെളിയിക്കുന്നവരെ വാര്‍ത്തെടുത്ത് ജോലി നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ അലി അല്‍ ഇദായ അറിയിച്ചു. ബോധവത്കരണം, തുറമുഖ സജ്ജീകരണം, ചരക്ക് നീക്കം, മത്സ്യബന്ധന രീതികള്‍ എന്നിവയാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x