
റിയാദ്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മിനിറ്റിനകം വിസ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ-ടൂറിസ്റ്റ് വീസയ്ക്കുള്ള ഏക നിബന്ധന. പുതിയ തീരുമാനം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസണ്‍ ഫെസ്റ്റിവലിനും നേട്ടമാകുമെന്ന് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ജനറല്‍ സൂപ്പര്‍വൈസര്‍ റാഇദ് അബു സിനദ പറഞ്ഞു.
എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനാണു ടൂറിസം വീസ നിയമങ്ങള്‍ ഉദാരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തിനുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ വാങ്ങുന്നതിനോടനുബന്ധിച്ച് തന്നെ ടൂറിസ്റ്റ് വിസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. വിസ ആവശ്യമുള്ളയാളുടെ പേരും മേല്‍വിലാസവും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വിസ ലഭിക്കുന്നതാണ് പദ്ധതി.
പുതിയ തീരുമാനത്തിലൂടെ ജിദ്ദയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ആരംഭിച്ച ഉത്സവം ജൂലൈ 18 വരെ നീണ്ടുനില്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.