
റിയാദ്: സൗദിയിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ രാജ്യക്കാര്‍ക്കുകൂടി ലഭിക്കും. അമേരിക്ക, ബ്രിട്ടന്, ഷെന്‍ഗണ്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ്, ബിസിനസ് വിസ ഉള്ളവര്‍ക്കും ഇനി മുതല്‍ സൗദിയിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഇതിന്റെ ഗുണം ലഭിക്കും. പാസ്പോര്ട്ടില് കാലാവധിയുള്ള ഇത്തരം വിസയുള്ളവര്‍ക്ക് അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇത്തരം വിസക്കാരായ ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാം.
കഴിഞ്ഞ മാസം 27 മുതലാണ് സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു വിസ അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന് വിവിധ രാജ്യങ്ങളില്‍നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാഴ്ചക്കിടയില്‍ 30,000ത്തോളം ടൂറിസ്റ്റുകളാണ് ഓണ്‍ അറൈവല്‍ വിസ ഉപയോഗപ്പെടുത്തി രാജ്യത്ത് എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.