
റിയാദ്: പുതുതായി അഞ്ചു സേവനങ്ങള്‍ കൂടി സൗദിയില്‍ ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍വത്ക്കരിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പാസ്‌പോര്‍ട്ടുകളിലേക്കുള്ള വിവരങ്ങളുടെ പകര്‍ത്തല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാം. ആകെ അഞ്ചു സേവനങ്ങളാണ് ഓണ്‍ലൈനിലേക്ക് മാറിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലായ അബ്ശിര്‍ വഴി അഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റമാണ് പുതുതായി ഓണ്‍ലൈന്‍വല്‍ക്കരിച്ച പ്രധാന സേവനം. ഇനി അബ്ഷീര്‍ പോര്‍ട്ടല്‍ വഴി ഈ സംവിധാനം ലഭിക്കും. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. വിദേശികളുടെ പഴയ പാസ്പോര്‍ട്ടുകളില്‍ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കിയയ പാസ്പോര്‍ട്ടുകളിലേക്ക് മാറ്റുന്ന നഖ്ലുല്‍മഅ്ലൂമാത്ത് സേവനവും ഓണ്‍ലൈന്‍വല്‍ക്കരിച്ചു.
വിസിറ്റ് വിസയില്‍ നിന്നും സ്ഥിര വിസയിലേക്ക് മാറുന്ന രേഖപ്പെടുത്തലും നഖല്‍ മഅലൂമാത്ത് പരിധിയില്‍ പെടുന്നതാണ്. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളായ അബ്ശിറും മുഖീമും വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മറ്റുള്ളവരെ നിയമാനുസൃതം ചുമതലപ്പെടുത്തുന്നതിന് സൗദി പൗരന്മാരെ അനുവദിക്കുന്ന സേവനവും ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്. ഇവക്കു പുറമെ വ്യവസായികളെ ലക്ഷ്യമിട്ട് ബിസിനസ്മെന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചു. ബിസിനസ് പ്ലാറ്റഫോം സംവിധാനവും ഓണ്‍ലൈന്‍ വഴിയാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.