Currency

സംഘടനകൾ രൂപീകരിക്കാൻ അനുമതി നൽകുമെന്ന് സൗദി തൊഴിൽ മന്ത്രാലയം

സ്വന്തം ലേഖകൻWednesday, October 19, 2016 10:04 am

പ്രധാനമായും പത്ത് സേവന മേഖലകളിലാണ് സംഘടനാ രൂപീകരണത്തിന് അനുമതി ലഭ്യമാക്കുക. 24 ശാഖകളിലായി, 67 ഇനങ്ങളില്‍ സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കാത്ത സംഘടനകള്‍, ട്രസ്റ്റുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ രൂപീകരിക്കാനാകും.

റിയാദ്: രാജ്യത്ത് സംഘടനകളും കൂട്ടായ്മകളും രൂപീകരിക്കാൻ അനുമതി നൽകുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രധാനമായും പത്ത് സേവന മേഖലകളിലാണ് സംഘടനാ രൂപീകരണത്തിന് അനുമതി ലഭ്യമാക്കുക. 24 ശാഖകളിലായി, 67 ഇനങ്ങളില്‍ സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കാത്ത സംഘടനകള്‍, ട്രസ്റ്റുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ രൂപീകരിക്കാനാകും.

സാമൂഹ്യക്ഷേമ, ജീവകാരുണ്യ സേവനങ്ങള്‍, പരിസ്ഥിതി കൂട്ടായ്മകള്‍, ഭവന, സാഹിത്യ, കലാസാംസ്കാരിക, വിനോദ സംഘടനകള്‍, വിദ്യാഭ്യാസ, ഗവേഷണ കേന്ദ്രങ്ങള്‍, ആരോഗ്യ സംഘടനകള്‍, വികസന സംരംഭങ്ങള്‍, നിയമ, സുരക്ഷ സേവനങ്ങള്‍, ചാരിറ്റി ട്രസ്റ്റുകള്‍, ദഅ്വ, മതപഠന സംഘടനകള്‍, തൊഴിലധിഷ്ഠിത സേവന കേന്ദ്രങ്ങള്‍ എന്നീ സംഘടനകളുടെ രൂപീകരണത്തിനായിരിക്കും അനുമതി ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x