മൗസൂന്‍ നിതാഖാത് ഡിസംബര്‍ 11-ന് തുടങ്ങുന്നതോടെ സൗദി അറേബ്യയിൽ കൂടുതൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്ഥാപനങ്ങളുടെ മുഖ്യ നടത്തിപ്പുകാരായി സൗദി സ്വദേശികളെത്തന്നെ നിയോഗിക്കുക എന്നതാണ് ഈ നിതാഖാത്തിന്റെ ലക്ഷ്യം.
റിയാദ്: മൗസൂന്‍ നിതാഖാത് ഡിസംബര്‍ 11-ന് തുടങ്ങുന്നതോടെ സൗദി അറേബ്യയിൽ കൂടുതൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്ഥാപനങ്ങളുടെ മുഖ്യ നടത്തിപ്പുകാരായി സൗദി സ്വദേശികളെത്തന്നെ നിയോഗിക്കുക എന്നതാണ് ഈ നിതാഖാത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സൗദിയിലെ യുവാക്കള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്.
അതിനിടെ, നിതാഖാത്തിന്റെ ഭാഗമായി ഇതുവരെ 24,928 പേര് കേരളത്തിലേക്ക് മടങ്ങിയതായാണ് നോര്‍ക്കയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിലുണ്ടായ ഒഴിവുകൾ മുൻനിർത്തി ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ 38,000 സൗദി യുവാക്കള്‍ക്ക് ജോലി നല്കി. നിലവില്‍ 11.7 ശതമാനമായ സൗദി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2020-ഓടെ 9.3 ശതമാനമാക്കി കുറയ്ക്കുക ലക്ഷ്യമാക്കിയാണ് നിതാഖാത്ത് നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.