വിശുദ്ധ കഅ്ബയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ റിയാദ് പൊലീസ് കസ്റ്റഡിയിലെടുത്തു.
റിയാദ്: വിശുദ്ധ കഅ്ബയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ റിയാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന സ്വദേശി ശങ്കർ പൊന്നം ആണ് പിടിയിലായത്. റിയാദ് അല്‍ മുജമ്മഅ എന്ന പ്രദേശത്തെ ഒരു കാര്‍ഷിക കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
നവംബർ 11ന് ഇയാൾ ഫേസ്ബുക്കിൽ കഅ്ബക്ക് മുകളിൽ ശിവ ഭഗവാൻ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. പ്രതി പോലിസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.