Currency

സൗദി അറേബ്യയില്‍ ജനസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നു

സ്വന്തം ലേഖകൻTuesday, November 8, 2016 8:11 pm

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ജനസംഖ്യയിൽ 16.54 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ ജനസംഖ്യ പ്രതിവര്‍ഷം 2.5ശത്മാനം വര്‍ധിക്കുന്നതായി കണക്കുകൾ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ജനസംഖ്യയിൽ 16.54 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2010-ല്‍ 2,72,36,156 ആയിരുന്ന ജനസംഖ്യ ഈവർഷം 3,17,42,308 ആയി ഉയർന്നു.

ഇവരിൽ 37 ശതമാനവും വിദേശികളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ ജനസംഖ്യയിൽ 57.44 ശതമാനവും പുരുഷന്മാരാണ്. 3.2 ശതമാനം പേര്‍ അറുപത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരും. 25 ശതമാനം പേര്‍ പതിനഞ്ചു വയസിനു താഴെ പ്രായമുള്ളവരുമാണ്. 104 പുരുഷന്മാര്‍ക്ക് 100സ്ത്രീകള്‍ എന്നതാണ് രാജ്യത്തെ ലിംഗാനുപാതം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x