
റിയാദ്: സൗദിയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ബലിമാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ വിവിധ മേഖലകളിലാണ് നിയമനം നല്‍കുക.
ഹജ്ജ് കാലത്താണ് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ജയില്‍ മോചിതരായ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കുക. ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാറാണിത്. പുണ്ണ്യ സ്ഥലങ്ങളിലെ കശാപ്പുശാലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മേല്‍നോട്ടം, സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് നിയമനം.
ഓരോരുത്തരുടേയും യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകളിലാണ് നിയമിക്കുക. തടവുകാരുടെ കഴിവുകളും പരിചയവും ഉപയോഗപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ പ്രവേശിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പുന്നതിനും വേണ്ടിയാണിത്. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.