Currency

സൗദിയില്‍ ഏപ്രില്‍ 30 വരെ വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാം

സ്വന്തം ലേഖകന്‍Wednesday, February 27, 2019 12:13 pm

റിയാദ്: സൗദിയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചതായി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ കുടിശിക അടയ്ക്കാനാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചത്.

2018 ജനുവരി മുതലാണ് സൗദിയില്‍ വിദേശ തൊഴിലാളികളുടെ മേല്‍ ലെവി ഏര്‍പ്പെടുത്തിയത്. അതേസമയം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിതാഖാത് പ്രകാരം പച്ച, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലെവിയായി കഴിഞ്ഞ വര്‍ഷം അടച്ച തുക മടക്കി കൊടുക്കുകുയം ലെവി അടയ്ക്കാത്തവര്‍ക്കു അത് ഇളവ് ചെയ്യാനും മന്ത്രിസഭ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇതിനായി 1150 കോടി റിയാലും അനുവദിച്ചിരുന്നു. വിദേശ തൊഴിലാളികളുടെ മേല്‍ ഏല്‍പ്പെടുത്തിയ ലെവി മൂലം നിരവിധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഇതു കണക്കിലെടുത്ത് ലെവി ഒഴിവാക്കുന്നതിനെകുറിച്ചു പഠനം നടത്തണമെന്നും ശൂറാ കൗണ്‍സില്‍ യോഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x