Currency

സൗദിയില്‍ റസ്‌റ്റോറന്റുകളിലും കഫേകളിലും ഇ പേയ്‌മെന്റ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Monday, June 29, 2020 11:31 am

ജിദ്ദ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്‌റ്റോറന്റുകളിലും കഫേകളിലും ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നു. ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്. 2020 ആഗസ്റ്റ് 25 ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്‌മെന്റ് നടപ്പാക്കാനാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x