
റിയാദ്: സൗദിയില്‍ കുട്ടികളുടെ സ്‌കൂള്‍ ഫീസ് കൂട്ടാന്‍ തീരുമാനമായി. അധ്യാപകര്‍ക്ക് ലെവി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ദമാം ഇന്ത്യന്‍ സ്‌കൂള്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
അജീര്‍ ലെവിയും, മൂല്യ വര്‍ധിത നികുതിയും കാരണം സ്‌കൂള്‍ നടത്തിപ്പ് ചിലവ് ഗണ്യമായി വര്‍ധിക്കുന്നതിനാല്‍ ഫീസ് വര്‍ധനയ്ക്ക് സ്‌കൂള്‍ നിര്‍ബന്ധിതരാണെന്ന് പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എത്രയാണ് കൂട്ടുകയെന്ന് വ്യക്തമല്ല. വര്‍ധനവിന്റെ തോത് പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കുലറിലുള്ളത്.
പ്രവാസി സമൂഹം നേരിടുന്ന പ്രയാസങ്ങള്‍ സ്‌കൂള്‍ മാനേജ്മെന്റ് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ സ്‌കൂളിനെ സാമ്പത്തിക പ്രയാസത്തില്‍ നിന്നും മുക്തമാക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രതിവര്‍ഷം 9500 റിയാലാണ് അധ്യാപകര്‍ക്കുള്ള ലെവി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.