Currency

ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിനെതിരെ സൗദി ശൂറ കൗൺസിൽ

സ്വന്തം ലേഖകൻWednesday, September 21, 2016 11:14 am

റിയാദ്: രാജ്യത്ത് ഇൻഷുറൻസ് നിരക്കുകൾ വർദ്ധിച്ചതിനു ഉപദേശക സമിതിയായ ശൂറ കൗൺസിലിന്റെ വിമർശനം. നീതിയുക്തമായ തീരുമാനമല്ല സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ഇന്‍ഷൂറന്‍സിന് അര്‍ഹിക്കുന്നതിലധികം സംഖ്യ ഈടാക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തെ വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സ്  നിരക്കുകൾ നേരത്തെ വർദ്ധിപ്പിച്ചിരുന്നു.

സൗദി വിപണി മത്സര സഭയുടെ ദ്വിവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ടാണു ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനവിനെതിരെ ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ നയം വ്യക്തമാക്കിയത്. ട്ടോര്‍ വെഹിക്കിള്‍ പിരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ (എം.വി.പി.ഐ) നടത്താന്‍ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നല്‍കിയതും ശരിയായ തീരുമാനമല്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

സൗദി മോണിറ്ററി ഏജന്‍സി (സാമ) ഈ കാര്യങ്ങളിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. ഏജന്‍സികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ആരോഗ്യകരമായ വിപണി മത്സരം നിലനിര്‍ത്താനുള്ള മാര്‍ഗമാണെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. ഖാലിദ് അസൈ്സഫ് പറഞ്ഞു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x